വിവേചനം
തിരുവസ്ത്രമെന്ന പേരിൽ ശരീരം മുഴുവൻ മറച്ചു കഴിയുന്ന കന്യാസ്ത്രീകളുടെ വിമോചനത്തിന് വേണ്ടി പോരാടുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ..?
യേശുവിന്റെ മണവാട്ടിയായി ലൈംഗിക ബന്ധം പാടെ നിഷേധിച്ചു ജീവിതം മുരടിച്ചു പോയ സ്ത്രീ സമൂഹത്തിൻറെ നിഷേധിക്കപ്പെടുന്സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ..??
ഹൈന്ദവ ക്ഷേത്രത്തിൽ സ്ത്രീകളെ പൂജാരിയാക്കത്തതിൽ പ്രതിഷേധിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ ....??
അമ്പലത്തിൽ പുരുഷന്മാർ പോകുന്നത് ഷർട്ട് ഇടാതെയാണ്. അതുപോലെ സ്ത്രീകളും പോകുമോ???
ചൊവ്വാ ദോഷത്തിന്റെ പേര് പറഞ്ഞു കല്യാണം കഴിക്കാൻ പറ്റാത്ത സ്ത്രീകളുടെ കണ്ണീര് കണ്ടിട്ടുണ്ടോ?
ജാതി വ്യവസ്ഥയുടെ പ്രാകൃത വ്യവസ്ഥയിൽ ഞെരിഞ്ഞമർന്ന സ്ത്രീകളുടെ കഷ്ടതകൾക്ക് എതിരെ ശബ്ദിച്ചിട്ടുണ്ടോ?
കാണൂലാ ... കാണാൻ പറ്റൂലാ !!
പക്ഷേങ്കില് മുസ്ലിം സ്ത്രീകള് മാത്രം ബിക്കിനിയിട്ട് നടക്കണം. പള്ളിയിൽ കയറി ബാങ്ക് വിളിക്കണം. നിസ്കാരത്തിന് നേതൃത്വം കൊടുക്കണം.
എന്തിനേറെ പറയുന്നു ഈ നടിയുടെ സിനിമ കളിക്കുന്ന തീയേറ്ററിൽ പോലും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ക്യൂ ആണ് അതിന് മാറ്റം ഉണ്ടാവുമോ???
ബസ്സിൽ കയറിയാൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ സീറ്റ് ഇല്ലേ???
പൊതു സ്ഥലങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്‌ലറ്റ് അല്ലേ ???
ആശുപത്രിയിൽ മരുന്നു വാങ്ങാൻ നിൽക്കുമ്പോഴും സ്ത്രീക്കും പുരുഷനും വേറെ ക്യൂവാണ്
ബസ്സിൽ കയറുമ്പോൾ അവിടെയും കാണാം വിവേചനം.???
പുതിയ നിയമപ്രകാരം ആറുമണി വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണിവരെ സ്ത്രീകൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിർത്തി കൊടുക്കാൻ കെഎസ്ആർടിസിയോട് കോടതിയുടെ ഉത്തരവ് ഇതും വിവേചനം അല്ലേ???
ട്രെയിനിൽ സ്ത്രീകൾക്ക് പ്രത്യേകമായി കംപാർട്മെന്റ് ഉണ്ടാക്കിയത് വിവേചനം അല്ലേ?
സ്ത്രീകൾക്ക് പ്രത്യേകമായി നിയമങ്ങളും റിസേർവശനും ഉണ്ടാക്കിയത് വിവേചനം അല്ലേ?
പറയുന്നത് എല്ലാം സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നതിന് വേണ്ടി ഒരുക്കിയ ഇളവുകളാണ് എന്ന് പറഞ്ഞാൽ അതുതന്നെയാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്
Comments
Post a Comment